07 August, 2026 10:39:18 AM


ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്



കോട്ടയം: ചിങ്ങവനം ജങ്ഷനില്‍ കാറും ലോറിയും കൂട്ടിടിച്ച് അപകടം. അപകടത്തില്‍ കാറിലുണ്ടായിരുന്ന ദമ്പതികള്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി നിലയത്തില്‍ നിന്ന് എത്തിയ അഗ്‌നിശമന സേന അംഗങ്ങളാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.  അപകടത്തെ തുടർന്ന് റോഡിൽ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ചാണ് നീക്കം ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945