15 August, 2026 06:10:13 PM
പാലക്കാട് സ്വകാര്യ ബസ് ഇടിച്ചതിനെ തുടർന്ന് അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

പാലക്കാട്: മണ്ണാർക്കാട് കുമരംപുത്തൂരിൽ സ്വകാര്യ ബസ് ഇടിച്ചതിനെ തുടർന്ന് അഞ്ച് വാഹനങ്ങൾ അപകടത്തിൽ പെട്ടു. പാലക്കാട് ഭാഗത്തേക്ക് വന്ന ബസ് ആദ്യം ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയും ബസും നിയന്ത്രണം വിട്ട് മറ്റ് മൂന്ന് വാഹനങ്ങളിലും ഇടിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരുക്കേറ്റു.







