17 August, 2026 10:53:38 AM


തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം: സ്ത്രീകളും കുട്ടികളും അടക്കം 11 പേർക്ക് കടിയേറ്റു



തിരുവനന്തപുരം: തിരുവല്ലം പനത്തുറ ഭാഗത്ത് തെരുവുനായയുടെ അപ്രതീക്ഷിത ആക്രമണം. തിങ്കളാഴ്ച രാവിലെ റോഡിലൂടെയെത്തിയ തെരുവുനായ അക്രമാസക്തമായി വഴിപോക്കരെ കടിച്ചോടിക്കുകയായിരുന്നു. ആക്രമണത്തിൽ വയോധികരും സ്ത്രീകളും കുട്ടികളും അടക്കം 11 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് മുൻപും തെരുവുനായ ശല്യം രൂക്ഷമായിരുന്നെങ്കിലും ഒരേസമയം ഇത്രയധികം ആളുകൾക്ക് കടിയേൽക്കുന്ന സംഭവം ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു. 

സംഭവത്തെ തുടർന്ന് ആരോഗ്യ വിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ തെരുവുനായകൾക്ക് വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നായയുടെ കടിയേറ്റ 11 പേർക്കും പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിൽ നിന്ന് വിട്ടയച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921