08 November, 2016 10:14:06 AM


വഖഫ് ബോര്‍ഡ്-വോട്ടര്‍ പട്ടിക ഡിസംബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡില്‍ ഒഴിവുളള സ്ഥാനങ്ങളിലേക്ക്, മുസ്ലിം സമുദായംഗങ്ങളായ കേരള നിയമസഭയിലെ ജനപ്രതിനിധികളില്‍ നിന്ന് രണ്ടുപേരെ, തിരഞ്ഞെടുക്കുന്നതിലേക്ക് യോഗ്യരായ അംഗങ്ങളുടെ പേരുവിവരം ഉള്‍ക്കൊളളുന്ന വോട്ടര്‍ പട്ടിക ഡിസംബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. വഖഫ് ബോര്‍ഡിന്റെ എറണാകുളത്തെ കാര്യാലയം, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മേഖലാ കാര്യാലയങ്ങള്‍, തിരഞ്ഞെടുപ്പ് വരണാധികാരിയായ എറണാകുളം ജില്ലാ കളക്ടറുടെ കാര്യാലയം എന്നിവിടങ്ങളിലാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്. വോട്ടര്‍ പട്ടികയെ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപങ്ങളും, പരാതികളും ഉണ്ടെങ്കില്‍ ആവശ്യമായ തെളിവുകള്‍ സഹിതം പ്രസിദ്ധീകരണ തീയതി മുതല്‍ ഡിസംബര്‍ 14 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ സമര്‍പ്പിക്കാമെന്ന് വരണാധികാരി അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K