08 November, 2016 10:15:28 AM


കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പുന: സംഘടന: അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 17, 18, 19 തീയതികളില്‍ ആഭ്യന്തര -വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ ഈ വിഷയത്തിലുളള സര്‍വീസ് സംഘടനകളുടെ അഭിപ്രായം നേരിട്ട് അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുമായി ബന്ധപ്പെടണം. ഫോണ്‍: 0471 - 2518548, 2517075. വെബ്‌സൈറ്റ് www.prd.kerala.gov.in



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K