11 November, 2016 08:28:04 PM


കൈത്തറി മേഖലയിൽ സ്വയം തൊഴിൽ തുടങ്ങുന്നതിന് ധനസഹായം

കോട്ടയം: കൈത്തറി മേഖലയിൽ സ്വയം തൊഴിൽ സംരഭം തുടങ്ങാൻ താല്പര്യമുളളവർക്ക് ബാങ്ക് വായ്പ ലഭ്യമാക്കുമെന്ന് കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. സംരഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ  25 ശതമാനം മാർജിൻ മണി ഗ്രാന്റ് വ്യവസായ വാണിജ്യ വകുപ്പ് നൽകും. ബാങ്ക് വായ്പയുടെ ആദ്യ ഗഡു വിതരണത്തിന് ശേഷമാണ് മാർജിൻ മണി അനുവദിക്കുക. ബാങ്ക് വായ്പയ്ക്കും മാർജിൻ മണിയ്ക്കും ബാക്കി നിൽക്കുന്ന തുക അപേക്ഷകന്റെ വിഹിതമായി കണ്ടെത്തണം. താല്പര്യമുളളവർ അതത് താലൂക്ക് വ്യവസായ ഓഫീസുമായോ ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടണം. ഫോൺ: 0481 2570182



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K