16 November, 2016 05:39:10 PM


ഹ്രസ്വകാല ഐ.ടി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ്മാനേജ്‌മെന്റ് കേരള (IIITM-K) ഡിസംബറില്‍ നടത്തുന്ന ഹ്രസ്വകാലകോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിസംബര്‍ അഞ്ചുമുതല്‍ ഒന്‍പതു വരെ 'സെക്യുര്‍ ഐ.ടി ട്രെയിനിംഗ്' എന്ന വിഷയത്തിലും ഡിസംബര്‍ 13 മുതല്‍ 23 വരെ 'സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കിംഗ്' എന്ന വിഷയത്തിലുമാണ് കോഴ്‌സുകള്‍. കോഴ്‌സുകള്‍ ടെക്‌നോപാര്‍ക്ക് കാമ്പസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരള ക്യാമ്പസിലായിരിക്കും. 25 സീറ്റുകളുള്ള കോഴ്‌സുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക് : www.iiitmk.ac.in. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K