18 November, 2016 10:01:19 PM


ആംആദ്മി യോജന രജിസ്‌ട്രേഷന്‍ തുടങ്ങി

തിരുവനന്തപുരം: ആം ആദ്മി ബിമ യോജനയുടെ 2016-17 വര്‍ഷത്തേക്കുളള രജിസ്‌ട്രേഷന്‍ നടപടികള്‍ അക്ഷയ കേന്ദ്രം വഴി ആരംഭിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പോളിസി സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 15 രൂപ.ബീഡി തൊഴിലാളികള്‍, കരകൗശല/ഖാദി/കൈത്തറി തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, സ്വയം തൊഴില്‍ ചെയ്യുന്ന വികലാംഗര്‍, ഓട്ടോ/ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, മരം കയറ്റ/കള്ള് ചെത്ത് തൊഴിലാളി, കര്‍ഷകര്‍, പാവപ്പെട്ട ഗ്രാമീണര്‍, അംഗന്‍വാടി അധ്യാപകര്‍/തൊഴിലാളികള്‍/സഹായികള്‍, ചുമട്ടു തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ഭുമി കൈവശം ഇല്ലാത്ത ഗ്രാമീണര്‍, റേഷന്‍ കാര്‍ഡില്‍ മാസ വരുമാനം 600 രൂപയ്ക്കു താഴെ ഉളളവര്‍, കശുവണ്ടി തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിലെ അംഗങ്ങള്‍/പെന്‍ഷന്‍കാര്‍, മത്സ്യ തൊഴിലാളി ക്ഷേമനിധി, കയര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡുകളിലെ അംഗങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട കുടുംബത്തിലെ ഒരു അംഗത്തിന് രജിസ്‌ട്രേഷന് അര്‍ഹത ഉണ്ട്. രജിസ്‌ട്രേഷന് റേഷന്‍ കാര്‍ഡ് (അസ്സലും പകര്‍പ്പും), ആധാര്‍ കാര്‍ഡ് (അസ്സല്‍), അര്‍ഹത തെളിയിക്കുന്ന രേഖകള്‍ (പകര്‍പ്പ്) എന്നിവ ഹാജരാക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K