10 December, 2016 05:26:03 PM


ദേശീയ ഉപഭോക്തൃ ദിനാഘോഷ മത്സരങ്ങള്‍

തിരുവനന്തപുരം:  ദേശിയ ഉപഭോക്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരം ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.


ലഘു ചിത്ര നിര്‍മ്മാണം: ഉപഭോക്ത്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിഷയങ്ങളെ ആധാരമാക്കി മൂന്ന് മിനിറ്റു മുതല്‍ അഞ്ചു മിനിറ്റു വരെ ദൈര്‍ഘ്യമുളള ലഘു ചിത്രങ്ങളുടെ നിര്‍മ്മാണം കോളേജ് തലത്തില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത്തരം ലഘു ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ തയ്യാറാക്കി സി.ഡിയില്‍ പകര്‍ത്തി മത്സരത്തിനായി ഹാജരാക്കേണ്ടതാണ്.


വിഷയങ്ങള്‍: ഉപഭോക്താവിന്റെ വിഷയങ്ങള്‍, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവിന്റെ ആശ്രയ കേന്ദ്രങ്ങള്‍, പുത്തന്‍ വിപണനതന്ത്രങ്ങളും വഞ്ചിക്കപ്പെടുന്ന ഉപഭോക്താകളും, ഉപഭോക്താകളുടെ അവകാശ സംരക്ഷണവും സര്‍ക്കാര്‍ സംവിധാനങ്ങളും.


ഉപന്യാസ രചന: ഉപഭോക്ത്യ ബോധവല്‍ക്കരണ വിഷയങ്ങലെ ആസ്പദമാക്കി ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍സെക്കന്‍ഡറി തലത്തിലും വിദ്യാര്‍ത്ഥികള്‍ക്കായി വെവ്വേറെ മത്സരങ്ങള്‍ നടത്തുന്നതാണ്.


ചിത്രരചന : ഉപഭോക്ത്യ ബോധവല്‍ക്കരണ വിഷയങ്ങളെ ആസ്പദമാക്കി ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി എല്‍.പി വിഭാഗങ്ങളിലായി വെവ്വേറെ മത്സരങ്ങള്‍ നടത്തുന്നതാണ്.


മേല്‍ സൂചിപ്പിച്ചിരിക്കുന്ന മത്സരങ്ങള്‍ 2016 ഡിസംബര്‍ മാസം 14-ാം തീയതി തിരുവനന്തപുരം ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റിന്റെ ചെയര്‍മാന്‍ഷിപ്പില്‍ വഴുതക്കാട് ചിന്മയ സ്‌കൂളിനു സമീപം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറത്തിന്റെ (ഉപഭോക്ത്യ കോടതി) ഓഫീസില്‍ വെച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്.


സംസ്ഥാന തലത്തില്‍ സമ്മാനം നേടുന്നവര്‍ക്ക് 2016 ഡിസംബര്‍ 24-ാം തീയതി നടക്കുന്ന ദേശീയ ഉപഭോക്ത്യ ദിനാഘോഷ ചടങ്ങില്‍ സമ്മാനദാനം നടത്തുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍/കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ഡിസംബര്‍ 14 ന് രാവിലെ 9.30 ന് തിരുവനന്തപുരം ഉപഭോക്ത്യ കോടതി ഓഫീസില്‍ ഹാജരാകണം. പി.എന്‍.എക്‌സ്.4769/16



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K