06 February, 2019 01:38:10 PM


ഏറ്റുമാനൂർ ഉത്സവലഹരിയിൽ: കൊടിയേറ്റ് നാളെ; ഏഴരപ്പൊന്നാന ദർശനം 14ന്ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍  മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 7ന് രാവിലെ 9.40 നും 10.30 നും മദ്ധ്യേ കൊടിയേറി ആരംഭിക്കും. തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് മോഹനര്, മേല്‍ശാന്തി ബ്രഹ്മശ്രീ കേശവന്‍ സത്യേഷ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം ഫെബ്രുവരി 14 നാണ്. 16 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 

ഉത്സവപരിപാടികള്‍ ചുവടെ.


ഫെബ്രുവരി 7 വ്യാഴം (കൊടിയേറ്റ്)

രാവിലെ 4.00: നിര്‍മാല്യദര്‍ശനം, 4.15: അഷ്ടദ്രവ്യ മഹാഗണപതിഹോമം, 5.00: പ്രഭാതകീര്‍ത്തനം, 6.30 : ഭക്തിഗാന സുധ- പഞ്ചസ്വരൂപ സമിതി, 7.30 അഷ്ടപദിലയം, മേജര്‍സെറ്റ് പഞ്ചവാദ്യം - ചോറ്റാനിക്കര സുഭാഷ് നാരായണമാരാര്‍ & പാര്‍ട്ടി, 9.40 നും 10.30 നും മദ്ധ്യേ കൊടിയേറ്റ്, 10.30: സാംസ്കാരിക സമ്മേളനം,11.00: പ്രസാദഊട്ട്, 11.00 സംഗീതിക സമ്പ്രദായ ഭജന - സി വി പ്രദീപ്കുമാര്‍, 12.30: സര്‍പ്പം പാട്ട്-പി.വിദ്യാധരന്‍ & പാര്‍ട്ടി, 1.00: ആദ്ധ്യാത്മിക പ്രഭാഷണം-തൃക്കോതമംഗലം മണി, 1.30 ഭക്തിഗാനസുധ-തിരുവിളയങ്ങാട് ഭക്തിഗാന സമിതി ,2.30 തിരുവാതിരകളി, 4.00 മോഹിനിയാട്ടം- സമൃതി വിജയഭാസ്കര്‍ ബാംഗ്ലൂര്‍,4.30 ക്ലാസിക്കല്‍ ഡാന്‍സ്, 5.30 മോഹിനിയാട്ടം, 6.00 നൃത്തനൃത്യങ്ങള്‍, 7.30 ആനന്ദ നടനം, 8.15 ക്ലാസിക്കല്‍ ഡാന്‍സ്, 9.00 നൃത്തനൃത്യങ്ങള്‍, 9.45 നൃത്ത നിശ, 10.30 ശാസ്ത്രീയ നൃത്തം, 11.15 നൃത്തനിശ, 12.00 മോഹിനിയാട്ടം, 12.30 ക്ലാസിക്കല്‍ ഡാന്‍സ്, പുലര്‍ച്ചെ 2.00 ബാലെ- ലോകാംബിക- തിരുവിതാംകൂര്‍ നൃത്തനാടകവേദി കൊല്ലം 

08-02-2019 വെള്ളി

രാവിലെ 5.00: പ്രഭാതകീര്‍ത്തനം,7.00: ശ്രീബലി, 10.00: ഓട്ടന്‍തുള്ളല്‍-ശരണ്യ രാജേന്ദ്രന്‍ മാന്നാനം,  11.00: സംഗീതസദസ്സ്, 1.00: ഉത്സവബലിദര്‍ശനം,1.45:ഭജന്‍സ്, 2.45 ശിവകുടുംബം ഭക്തി ഗാനാര്‍ച്ചന,3.30 പിന്നല്‍ തിരുവാതിര, 4.00 തിരുവാതിരകളി ,4.30: തിരുവാതിരകളി- യോഗക്ഷേം ഉപസഭ ചോറ്റാനിക്കര, വൈകിട്ട് 5.00: കാഴ്ചശ്രീബലി-വേല,സേവ, 8.30: നൃത്തനൃത്യങ്ങള്‍, 9.30: ശാസ്ത്രീയ നൃത്തങ്ങള്‍, 10.30 നൃത്തനിശ, 11.30 ഭരതനാട്യം- കൃഷ്ണേന്ദു പറവൂര്‍, 12.00: കോടിക്കീഴില്‍ വിളക്ക് , മേജര്‍ സെറ്റ് പഞ്ചവാദ്യം- കുടമാളൂര്‍ മുരളീധരന്‍മാര്‍ & പാര്‍ട്ടി, 2.00 നൃത്ത നാടകം- സര്‍പ്പസത്രം- മുദ്ര പത്തനംതിട്ട

09-02-2019 ശനി

രാവിലെ 5.00: പ്രഭാതകീര്‍ത്തനം,7.00: ശ്രീബലി, സ്പെഷ്യല്‍ പഞ്ചാരിമേളം- ആനിക്കാട് സജികുമാറും സംഘവും, 10.00: ഓട്ടന്‍തുള്ളല്‍, 11.00: സംഗീതാര്‍ച്ചന, 11.45: അക്ഷരശ്ലോക സദസ്സ്, 12.30 സംഗീത കച്ചേരി,  ഉച്ചയ്ക്ക് 1.00: ഉത്സവബലി ദര്‍ശനം, 1.15 നൃത്തനൃത്യങ്ങള്‍, 2.00: സംഗീതകച്ചേരി, 2.45: ഭരതനാട്യം, 3.30 ഗീതാപാരായണം, 3.45 സംഗീതസദസ്സ്, 4.30: തിരുവാതിരകളി- ശ്രീ ശങ്കരി തിരുവാതിരസംഘം ഏറ്റുമാനൂര്‍, വൈകിട്ട് 5.00:കാഴ്ചശ്രീബലി- വേല, സേവ, 8.30:തിരവാതിരകളി, 9.00: വിളക്ക്, മേജര്‍ സെറ്റ് കഥകളി - (കര്‍ണ്ണശപഥം, ദുര്യോധനവധം) 


10-02-2019 ഞായര്‍

രാവിലെ 5.00: പ്രഭാതകീര്‍ത്തനം,7.00: ശ്രീബലി, സ്പെഷ്യല്‍ പഞ്ചാരിമേളം-കലാമണ്ഡലം പുരുഷോത്തമനും സംഘവും, 11.30 തുളളല്‍ദ്വയം- കലാമണ്ഡലം സുബിന്‍, കലാമണ്ഡലം വര്‍ഷ ആന്‍ഡ് പാര്‍ട്ടി,  12.15 ഭക്തിഗാനമേള- കൊച്ചിന്‍ പുഷ്പദാസ്, ഉച്ചയ്ക്ക് 1.00: ഉത്സവബലി ദര്‍ശനം, 1.00: ഭക്തിഗാനമേള- ഗംഗോത്രി ടീം മ്യൂസിക് കോട്ടയം, 1.45 ഭരതനാട്യം, 2.45 ട്രിപ്പില്‍ തായമ്പക- രജിതാ കൃഷ്ണദാസ്, ശോഭിത കൃഷ്ണദാസ്, ശ്രീരാജ് നമ്പൂതിരി, 4.00: തിരുവാതിരകളി, വൈകിട്ട് 5.00: കാഴ്ചശ്രീബലി-വേല,സേവ, 8.30 തിരുവാതിരകളി, 9.00:വിളക്ക്, 9.00: മേജര്‍ സെറ്റ് കഥകളി- (സമ്പൂര്‍ണ്ണ രാമായണം) 

11-02-2019 തിങ്കള്‍

രാവിലെ 5.00: പ്രഭാതകീര്‍ത്തനം,7.00: ശ്രീബലി, സ്പെഷ്യല്‍ പഞ്ചാരിമേളം-കലാനിലയം അനില്‍കുമാര്‍ മേക്കടമ്പും സംഘവും,11.00 ശീതങ്കന്‍ തുളളല്‍, 12.00 സംഗീത സദസ്സ്, ഉച്ചയ്ക്ക് 1.00: ഉത്സവബലി ദര്‍ശനം  1.30: പൂരക്കളി, 2.00 സംഗീത സദസ്സ്, 2.45: നൃത്താര്‍ച്ചന, 3.45 ഭരതനാട്യം, 4.00 പിന്നല്‍ തിരുവാതിരകളി, വൈകിട്ട് 5.00:കാഴ്ചശ്രീബലി-വേല, സേവ, 6.30: താലപ്പൊലി സമര്‍പ്പണം, 8.30:തിരുവാതിരകളി- ഹിന്ദുമതപാഠശാല വനിതാ തിരുവാതിര സംഘം, 9.00: വിളക്ക്, മേജര്‍ സെറ്റ് കഥകളി- (നളചരിതം നാലാം ദിവസം, ബാലി വിജയം, കിരാതം) 


12-02-2019 ചൊവ്വ

രാവിലെ 5.00: പ്രഭാതകീര്‍ത്തനം,7.00: ശ്രീബലി, സ്പെഷ്യല്‍ പഞ്ചാരിമേളം- കലാപീഠം ആനിക്കാട് കൃഷ്ണകുമാറും സംഘവും, 11.00:ഓട്ടന്‍തുള്ളല്‍, 11.45 സംഗീത സദസ്സ്, ഉച്ചയ്ക്ക് 1.00ഉത്സവബലി ദര്‍ശനം,  1.30:പുല്ലാങ്കുഴല്‍ കച്ചേരി- ഡോ. പത്മേഷും സംഘവും, 3.00:സംഗീതസദസ്സ്, 4.30:പിന്നല്‍ തിരുവാതിരകളി, വൈകിട്ട് 5.00: കാഴ്ചശ്രീബലി-വേല, സേവ, 6.30: താലപ്പൊലി സമര്‍പ്പണം, 8.30 സംഗീത സദസ്സ്, 9.00: വിളക്ക്,12.00 ബാലെ (കുംഭകര്‍ണ്ണന്‍)- അക്ഷയശ്രീ തിരുവനന്തപുരം

13-02-2019 ബുധന്‍

രാവിലെ 5.00: പ്രഭാതകീര്‍ത്തനം,7.00: ശ്രീബലി, സ്പെഷ്യല്‍ പഞ്ചാരിമേളം- ശ്രീകൃഷ്ണ വാദ്യകലാപീഠം ഭരണങ്ങാനം ,11.30:  ഓട്ടന്‍തുള്ളല്‍- ഗോപിക ജി നായര്‍ വൈക്കം, ഉച്ചയ്ക്ക് 12.30: സംഗീതസദസ്സ്  1.00ഉത്സവബലി ദര്‍ശനം, 1.30: സംസ്കൃതനാടകം, 2.30 സംഗീതസദസ്സ്, 3.30:തിരുവാതിരകളി, 4.30 ക്ലാസിക്കല്‍ ഡാന്‍സ്, വൈകിട്ട് 5.00: കാഴ്ചശ്രീബലി-വേല,സേവ, സ്പെഷ്യല്‍ പഞ്ചവാദ്യം കലാമണ്ഡലം കൊടുന്തരപ്പളളി മനോജ് & പാര്‍ട്ടി, 6.30: താലപ്പൊലി സമര്‍പ്പണം, 9.00: വിളക്ക്, ഭക്തിഗാനമേള- ന്യൂ ബീറ്റ്സ് ഓര്‍ക്കസ്ട്രാ കോട്ടയം,11.00: നൃത്തനിശ- ഭരതനാട്യം- നാട്യഭരത കലാഞ്ജലി ചെന്നൈ - 2.00:നൃത്തനാടകം-ഉലകുടയ പെരുമാള്‍- ഭാരതക്ഷേത്ര തിരുവനന്തപുരം


14-02-2019 വ്യാഴം (ഏഴരപ്പൊന്നാനദര്‍ശനം)

രാവിലെ 5.00: പ്രഭാതകീര്‍ത്തനം,7.00: ശ്രീബലി, സ്പെഷ്യല്‍ പഞ്ചാരിമേളം -പത്മശ്രീ ജയറാം & പാര്‍ട്ടി, 11.00:മഹാപ്രസാദഊട്ട്, 12.00: തുള്ളല്‍ത്രയം- ശ്രീവത്സം കലാക്ഷേത്രം, കടുത്തുരുത്തി, ഉച്ചയ്ക്ക് 1.00: ഉത്സവബലി ദര്‍ശനം, 1.30 സംഗീതാര്‍ച്ചന, 2.30 സംഗീത സദസ്സ്, 4.00:തിരവാതിരകളി,  വൈകിട്ട് 5.00:കാഴ്ചശ്രീബലി-വേല,സേവ, 6.30: ദേശതാലപ്പൊലി,  7.00:താലപ്പൊലിയും അയ്മ്പൊലിയും,  രാത്രി 12.00: ആസ്ഥാനമണ്ഡപത്തില്‍ ഏഴരപ്പൊന്നാനദര്‍ശനവും വലിയകാണിക്കയും, 2.00: വലിയ വിളക്ക്, 5.00: കരിമരുന്ന് കലാപ്രകടനം 


15-02-2019 വെള്ളി

രാവിലെ 5.00: പ്രഭാതകീര്‍ത്തനം,7.00: ശ്രീബലി,കുടമാറ്റം, മേജര്‍സെറ്റ് പഞ്ചാരിമേളം -മേളചക്രവര്‍ത്തി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍   & പാര്‍ട്ടി, 11.00 മഹാപ്രസാദഊട്ട്, ഉച്ചയ്ക്ക് 1.00: ഉത്സവബലി ദര്‍ശനം, ശാസ്ത്രീയനൃത്തം, 2.30:സംഗീതസദസ്സ്,3.15 അക്ഷരശ്ലേക സദസ്സ്, 4.00: തിരവാതിരകളി,4.30: തിരവാതിരകളി, വൈകിട്ട് 5.00:കാഴ്ചശ്രീബലി-വേല,സേവ, കുടമാറ്റം,  നാദസ്വരം- റ്റി.പി.എന്‍ രാമനാഥന്‍& പി.ജി യുവരാജ്, പഞ്ചവാദ്യം- ക്ഷേത്രകലാപീഠം ബേബി എം മാരാര്‍  & പാര്‍ട്ടി, സ്പെഷ്യല്‍ പഞ്ചാരിമേളം -മേളചക്രവര്‍ത്തി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍   & പാര്‍ട്ടി, 6.30 താലപ്പൊലി സമര്‍പ്പണം, 9.30: ഭക്തിഗാനമേള -ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സന  & പാര്‍ട്ടി,  12.00:  പള്ളിനായാട്ട് -ദീപക്കാഴ്ച,  3.00: കരിമുരുന്ന് പ്രകടനം


07-03-2017 ചൊവ്വ (ആറാട്ട്)

രാവിലെ 6.00: പള്ളിക്കുറുപ്പ് ദര്‍ശനം, 7.00 നാമജപാമൃദം, 8.00: സംഗീതസദസ്സ്, 9.00: സംഗീതസദസ്സ്, 10.00: മഹാപ്രസാദ ഊട്ട്, 11.00: അഷ്ടപദിലയം,11.30: ആറാട്ട് പുറപ്പാട്, 12.00: ഓട്ടന്‍തുള്ളല്‍- കുറിച്ചിത്താനം ജയകുമാര്‍, 1.00: കവിയരങ്ങ്,1.30 ഭജന്‍സ്,  2.15: സംഗീതസദസ്സ്- ഗീതു ഹരിദാസ് നീണ്ടൂര്‍, 3.00 അക്ഷരശ്ലോക സദസ്സ്,3.30 സംഗീതസദസ്സ്, 4.00 നൃത്തനൃത്യങ്ങള്‍, 5.30: തിരുവാതിരകളി, 6.00 നാദസ്വരകച്ചേരി, 10.00: ആറാട്ട് കച്ചേരി- പട്ടാഭിറാം പണ്ഡിറ്റ്, ബാംഗ്ലൂര്‍,

രാത്രി 1.00: ആറാട്ട് എതിരേല്പ് (പേരൂര്‍ കവല ആറാട്ട് എതിരേല്പ് മണ്ഡപത്തില്‍), 2.00: ആറാട്ട് എഴുന്നള്ളിപ്പ് (ക്ഷേത്ര മൈതാനത്ത് ), 5.00: കരിമരുന്ന് കലാപ്രകടനം, 5.30: ആറാട്ട് വരവ്, കൊടിയിറക്ക് 


ഉത്സവ ചടങ്ങുകളുടെ ആരംഭം മുളയിടീല്‍ പൂജയോടെ


ഈശ്വര ചൈതന്യം വര്‍ധിപ്പിക്കലാണ് ഉത്സവചടങ്ങുകളുടെ ലക്ഷ്യം. കൊടിമരത്തില്‍ കൊടി ഉയര്‍ത്തുന്നതോടെ ഉത്സവം ആരംഭിക്കയായി. കുണ്ഡലിനി ശക്തിയെ സഹസ്രാര പത്മത്തില്‍ എത്തിക്കുക എന്ന ചടങ്ങാണ് ധ്വജാരോഹണത്തിലൂടെ നടക്കുന്നത്. ഉത്സവത്തിനു രണ്ടു ദിവസം മുമ്പേ പ്രാസാദ-ബിംബ ശുദ്ധിക്രിയകള്‍ ആരംഭിക്കും.


മുളയിടീല്‍ പൂജയോടെയാണ് ഉത്സവ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ധാന്യങ്ങള്‍ മുളപ്പിക്കുന്ന ചടങ്ങാണ് ഇത്. ഈശാനകോണിലാണ് ധാന്യങ്ങളുടെ മുളയിടീല്‍ പൂജ ചടങ്ങുകള്‍. അഷ്ടദിക്പാലകരില്‍ വടക്കുകിഴക്കേ ദിക്കിന്റെ അധിപനെ സാക്ഷിയാക്കിയാണ് ധാന്യങ്ങള്‍ വിതയ്ക്കുന്നത്. ഞവര, നെല്ല്, ഉഴുന്ന്, യവം, തിന, എള്ള്, അവര, തുവര, മുതിര, ചെറുപയര്‍, കടുക്, ചാമ, വന്‍പയര്‍ എന്നിവ ഒഴികെയുള്ള വിത്തുകള്‍ ഉപയോഗിക്കും. വിത്തുകള്‍ വിതയ്ക്കാന്‍ ഉപയോഗിക്കുന്ന മണ്‍ചട്ടികള്‍ക്കു (മുളം കുറ്റികള്‍) പാലിക എന്നാണ് പറയുന്നത്.


വിത്തുകള്‍ ഒന്നിച്ചോ വെവ്വേറെയോ പാകാം. ഒാരോന്നിനും പ്രത്യേക മന്ത്രങ്ങള്‍ ജപിച്ചു വേണം പാകാന്‍. നാലമ്പലത്തിനുള്ളില്‍ ഒരു ഭാഗം മറച്ച് ദര്‍ഭമാലകള്‍കൊണ്ട് അലങ്കരിക്കും. ഇവിടെ പത്മം ഇട്ട് പാലികകള്‍ വയ്ക്കും. തലേന്നു വെള്ളത്തിലിട്ടു കുതിര്‍ത്തശേഷം മന്ത്രശുദ്ധി വരുത്തി വിത്തുകള്‍ പാലില്‍ കഴുകിയാണ് വിതയ്ക്കുന്നത്. അഷ്ടഗന്ധവും മഞ്ഞള്‍പൊടിയും ചേര്‍ത്തവെള്ളം കൊണ്ടാണ് പാലികയിലെ മണ്ണ് നനയ്ക്കുന്നത്. മംഗളധൂപം, അകില്, കൊട്ടം, കുന്തിരിക്കം, മാഞ്ചി, ചന്ദനം, ഗുല്‍ഗുലു, ഇരുവേലി, രാമച്ചം എന്നിവയാണ് മഞ്ഞള്‍പൊടിയോടൊപ്പം ഉപയോഗിക്കുന്നത്.


പുറ്റുമണ്ണ്, പുഴമണ്ണ്, ചാണകപ്പൊടി എന്നിവ കലര്‍ത്തിയാണ് വിതയ്ക്കുള്ള മണ്ണ് പാകപ്പെടുത്തുന്നത്. വിത്തു വിതയ്ക്കുന്ന പാത്രത്തിലേക്കു വിഷ്ണുവിനെയും വിത്തിലേക്കു ചന്ദ്രനെയും ആവാഹിക്കും. വിളക്കു വെച്ച് ആഘോഷത്തോടെയാണ് വിത. ഇതിനു ശേഷമാണ് പൂജ. ഇല, വസ്ത്രം എന്നിവ കൊണ്ട് പാലിക മൂടി നാലുപുറത്തും ബലി തൂകും. ഉത്സവകാലത്ത് മൂന്നുനേരവും മുളപൂജയുണ്ട്. പള്ളിക്കുറിപ്പിനു മുളയിലേക്കു ആവാഹിച്ച ദേവചൈതന്യത്തെ ഉദ്വസിച്ച് തിരികെ ശ്രീബലി ബിബംത്തിലേക്കു മാറ്റും.


ഉത്സവനാളുകളിലും പഞ്ചപൂജയാണ് മുഖ്യമായും ഉണ്ടാവുക. ഉഷഃപൂജ, എതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ. സൂര്യോദയത്തോടെ നടത്തുന്ന പൂജയാണ് ഉഷഃപൂജ. വെണ്ണ, നെയ്പായസം, ഉണക്കലരിച്ചോറ്, കദളിപ്പഴം എന്നിവയും ത്രിമധുരവും നേദിക്കും. മാധവിപിള്ളി പൂജ ഏറ്റുമാനൂരിലെ പ്രത്യേകതയാണ്. സൂര്യോദയസമയത്തെ പൂജയാണ് എതൃത്ത പൂജ എന്നറിയപ്പെടുന്നത്. അഞ്ചു പൂജകളും മൂന്നു ശ്രീബലിയുമാണ് മഹാക്ഷേത്രങ്ങളില്‍ ഉള്ളത്. അത് ഇവിടെയും ഉണ്ട്. ശീവേലിക്ക് ഒരു ബിംബമാണ് ഉപയോഗിക്കുക. അത് മൂസതുമാര്‍ എടുക്കും. രണ്ടാമത്തെ ബിംബം ഉത്സവബലി, ശ്രീഭൂതബലി, പള്ളിവേട്ട, ആറാട്ട് ഇവയ്ക്കു മാത്രമേ എഴുന്നെള്ളിക്കുകയുള്ളൂ.
Share this News Now:
  • Google+
Like(s): 5.7K