24 July, 2019 04:03:43 PM


ദൈവവിശ്വാസത്തിലും സത്യവിശ്വാസത്തിലും അടിയുറച്ചതാകണം ജീവിതം - തോമസ് മോര്‍ തിമോത്തിയോസ്



കോട്ടയം: സത്യദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ച ലോകരക്ഷിതാവായ യെശുക്രിസ്തുവിന് 167 വര്‍ഷം മുമ്പ് മോശയുടെ ന്യായപ്രമാണത്തിനനുസരിച്ച് ജീവിച്ചിരുന്ന വിശുദ്ധരാണ് മര്‍ത്തശ്മൂനി അമ്മയും ഏഴു മക്കളും അവരുടെ ഗുരുവായ ഏലിയാസറും എന്ന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോര്‍ തിമോത്തിയോസ് പറഞ്ഞു. അന്തിയോക്കസ് എപ്പിപ്പാനോസിന്‍രെ ക്രൂരപീഡനങ്ങള്‍ സഹിച്ച് ദൈവവിശ്വാസത്തില്‍ അടിയുറച്ച് സത്യവിശ്വാസത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച അവരുടെ ദൈവികധാര്‍മ്മികതയിലൂന്നിയ ജീവിതമാതൃക ഇന്ന് അനുകരണീയമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.


ആഗോള തീര്‍ത്ഥാടനകേന്ദ്രമായ പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ ശുദ്ധിമതിയായ മര്‍ത്തശ്മൂനി അമ്മയുടെയും സഹദേന്മാരായ ഏഴ് മക്കളുടെയും ഗുരുനാഥനായ മോര്‍ ഏലിയാസറിന്‍റെയും ഓര്‍മ്മപെരുനാളിനോടും ഒമ്പത് നോമ്പാചരണത്തോടും അനുബന്ധിച്ച് നടന്ന വി.മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രതിസന്ധിഘട്ടത്തില്‍ അമ്മയുടെയും മക്കളുടെയും ഗുരുവിന്‍റെയും സത്യവിശ്വാസത്തില്‍  അധിഷ്ടിതമായ ജീവിതവും രക്തസാക്ഷിത്വവും നമുക്ക് കൂടുതല്‍ കരുത്തേകുന്നുവെന്നും ഇത് ജീവിതമാതൃകയാക്കി ജീവിക്കുവാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 




പെരുനാളിന് തുടക്കം കുറിച്ച് ബുധനാഴ്ച രാവിലെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് കൊടിയേറ്റും നടന്നു. വികാരി ഫാ.മാണി കോറെപ്പിസ്കോപ്പാ കല്ലാപ്പുറം, ഫാ.തോമസ് പുളിക്കല്‍പറമ്പില്‍, ട്രസ്റ്റി സി.സി.മാണി, സെക്രട്ടറി ഷെല്ലി എബ്രഹാം, ജനറല്‍ കണ്‍വീനര്‍ കെ.പി.കുരുവിള എന്നിവര്‍ സന്നിഹിതരായിരുന്നു.


ഇറാക്കിലെ കരക്കോശ് ദേവാലയത്തില്‍ പരിശുദ്ധ അമ്മയും മക്കളും ഗുരുവും പ്രത്യക്ഷപ്പെട്ടതിന്‍റെ നിഴല്‍ പതിഞ്ഞ തിരുവസ്ത്രം പള്ളിയില്‍ സ്ഥാപിച്ചതിന്‍റെ 25-ാം വാര്‍ഷികവും ആഗോള മര്‍ത്തശ്മൂനി തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചതിന്‍റെ ഏഴാം വാര്‍ഷികവും ബുധനാഴ്ച ആചരിച്ചു. ധ്യാനയോഗത്തിന് ഫാ.ജിനോ അല്ലാട്ടുചിറ നേതൃത്വം നല്‍കി. പെരുനാള്‍ ആഗസ്ത് 1ന് സമാപിക്കും.


പ്രധാന തിരുനാള്‍ ദിനമായ ആഗസ്ത് 1ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പസിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ ഒമ്പതിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. മറ്റ് നോമ്പുദിനങ്ങളില്‍ ഐസക് മോര്‍ ഒസ്താത്തിയോസ്, യുഹാനോന്‍ മോര്‍ മീലിത്തോസ്, കുര്യാക്കോസ് മോര്‍ യൌസബിയോസ്, കുര്യാക്കോസ് മോര്‍ ക്ലീമിസ്, കുര്യാക്കോസ് മോര്‍ ഈവാനിയോസ്, മാത്യുസ് മോര്‍ തേവോദോസിയോസ് എന്നിവ്ര ‍മുഖ്യകാര്‍മ്മികത്വം വഹിക്കും. 



പെരുനാള്‍ ചടങ്ങുകള്‍ ചുവടെ


ജൂലൈ 26 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.അഞ്ചിന്മേല്‍ കുര്‍ബാന - ഐസക് മോര്‍ ഒസ്താത്തിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.ഡോ.ജോസഫ് കടുപ്പില്‍), ഏകദിനസെമിനാര്‍, 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം.


ജൂലൈ 27 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - യുഹനോന്‍ മോര്‍ മിലിത്തിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.സജി ചാമ്പാലില്‍), 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം.


ജൂലൈ 28 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - കുര്യാക്കോസ് മോര്‍ യൌസേബിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.കുര്യന്‍ കാരിയ്ക്കല്‍), 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം, 7.30 - ഗാനശുശ്രൂഷ, മാനസക്ലേശ പരിഹാര അഖണ്ഡപ്രാര്‍ത്ഥന.


ജൂലൈ 29 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - കുര്യാക്കോസ് മോര്‍ ക്ലീമിസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.എല്‍ദോസ് കുറ്റിശ്രക്കുടി), 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം.


ജൂലൈ 30 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - കുര്യാക്കോസ് മോര്‍ ഈവാനിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.എല്‍ദോ തവളപ്പാറ), 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം.


ജൂലൈ 31 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - മാത്യൂസ് മോര്‍ തേവോദോസിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.എല്‍ദോ തവളപ്പാറ), 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം, 8.00 - ആഘോഷപൂര്‍വ്വമായ റാസ, 9.30 - ആശിര്‍വാദം, കരിമരുന്ന് കലാപ്രകടനം. 


ആഗസ്ത് 1 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.ഒമ്പതിന്മേല്‍ കുര്‍ബാന - സഖറിയാസ് മോര്‍ പോളികാര്‍പ്പസ്, 10.30 - എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്കാരവിതരണവും നിര്‍ദ്ധനര്‍ക്കുള്ള ധനസഹായ വിതരണവും, 11.00 ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 12.00 കുട്ടികളെ അടിമവെയ്ക്കല്‍, 3.00 - പ്രദക്ഷിണം, ആശിര്‍വാദം, 4.00 - പാച്ചോര്‍ നേര്‍ച്ച, 5.00 - കൊടിയിറക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K