16 September, 2019 05:07:07 PM


പി​എ​സ്‍​എ​സി പ​രീ​ക്ഷ​ക​ൾ ഇ​നി മു​ത​ൽ മ​ല​യാ​ള​ത്തി​ലും; തത്വത്തിൽ അംഗീകാരമായി



തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​എ​സി പ​രീ​ക്ഷ​ക​ൾ ഇ​നി മു​ത​ൽ മ​ല​യാ​ള​ത്തി​ലും ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം.​കെ.​സ​ക്കീ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​തി​ന് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി. 


ഇ​തി​നാ​യു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നു എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ്ചാ​ൻ​സ​ല​ർ​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​മെ​ന്നും ച​ർ​ച്ച​യ്ക്കു സേ​ഷം പു​റ​ത്തെ​ത്തി​യ പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പരീക്ഷകൾ മ​ല​യാ​ള​ത്തി​ൽ കൂ​ടി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പി​എ​സ്‍​സി ആ​സ്ഥാ​ന​ത്തി​ന് മു​മ്പി​ല്‍ ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം പ​ത്തൊ​ൻ​പ​ത് ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ഈ ​തീ​രു​മാ​നം വ​രു​ന്ന​ത്.


ക​ഴി​ഞ്ഞ മാ​സം 29 നാ​ണ് പി‍​എ​സ്‍​സി ആ​സ്ഥാ​ന​ത്ത് ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി​യ​ത്. സാം​സ്ക്കാ​രി​ക നാ​യ​ക​രും പ്ര​തി​പ​ക്ഷ​വും ഐ​ക്യ​മ​ല​യാ​ളം പ്ര​സ്ഥാ​നം സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മുഖ്യ​മ​ന്ത്രി പി​എ​സ്‍​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K