28 January, 2020 09:45:49 AM


പ​ഴ​യ​കാ​ല ച​ല​ച്ചി​ത്ര ന​ടി ജ​മീ​ല മാ​ലി​ക് അ​ന്ത​രി​ച്ചു



തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ​കാ​ല ച​ല​ച്ചി​ത്ര ന​ടി ജ​മീ​ല മാ​ലി​ക് (72) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു അ​ന്ത്യം. പൂ​ന ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ഭി​ന​യം പ​ഠി​ക്കാ​ൻ പോ​യ ആ​ദ്യ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു ജ​മീ​ല. എ​സ്എ​സ്എ​ൽ​സി പ​ഠ​ന​ത്തി​നു ശേ​ഷം 16 ാം വ​യ​സി​ലാ​ണ് പൂ​ന ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ചേ​രു​ന്ന​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ലും ദൂ​ര​ദ​ർ​ശ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചു. റേ​ഡി​യോ നാ​ട​ക ര​ച​യി​താ​വാ​യി​രു​ന്നു.


കോ​ൺ​ഗ്ര​സ് നേ​താ​വും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന കൊ​ല്ലം ജോ​ന​ക​പ്പു​റ​ത്ത് മാ​ലി​ക് മു​ഹ​മ്മ​ദി​ന്‍റേ​യും ത​ങ്ക​മ്മ​യു​ടേ​യും മ​ക​ളാ​യി ജ​നി​ച്ചു. "റാ​ഗിം​ഗ്" ആ​യി​രു​ന്നു ആ​ദ്യ​ത്തെ സി​നി​മ. പാ​ണ്ഡ​വ​പു​രം, ആ​ദ്യ​ത്തെ ക​ഥ, രാ​ജ​ഹം​സം, ല​ഹ​രി തു​ട​ങ്ങി ഏ​താ​നും ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യി. വി​ൻ​സെ​ന്‍റ്, അ​ടൂ​ർ ഭാ​സി, പ്രേം​ന​സീ​ർ, രാ​ഘ​വ​ൻ എ​ന്നി​വ​രോ​ടൊ​ത്ത് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 


ല​ക്ഷ്മി, അ​തി​ശ​യ​രാ​ഗം എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും നാ​യി​ക​യാ​യി. "ന​ദി​യെ തേ​ടി​വ​ന്ന ക​ട​ൽ" എ​ന്ന സി​നി​മ​യി​ൽ​ജ​യ​ല​ളി​ത​യോ​ടൊ​പ്പം പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ ഭാ​ഷാ​പ​ട​ങ്ങ​ളി​ലാ​യി അ​മ്പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. ദൂ​ര​ദ​ർ​ശ​ന്‍റെ സാ​ഗ​രി​ക, ക​യ​ർ, മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചു. നി​ര​വ​ധി ഹി​ന്ദി ചി​ത്ര​ങ്ങ​ൾ​ക്ക് ഡ​ബ്ബു​ചെ​യ്തി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K