14 September, 2026 09:12:38 AM
കുർബാനയ്ക്കിടെ പള്ളിയിൽ കുഴഞ്ഞു വീണ് യുവതി മരിച്ചു

ഏറ്റുമാനൂർ: പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ കുഴഞ്ഞുവീണ യുവതി മരിച്ചു. വെട്ടിമുകൾ കിഴക്കുംഭാഗത്ത് പീച്ചത്തിൽ ജോണിയുടെ മകൾ ശാന്തി ജോണി (34) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ശ്രീകാര്യം ലോയോള സ്കൂൾ അധ്യാപികയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 ന് ഭവന ശുശ്രൂഷയ്ക്ക് ശേഷം ഏറ്റുമാനൂർ വെട്ടിമുകൾ പീച്ചതിൽ ജോണി മാത്യുവിന്റെ ഭവനത്തിൽ കൊണ്ട് വരും. സംസ്കാരം 3.30 ന് വെട്ടിമുകൾ സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബകല്ലറയിൽ.




