30 May, 2026 08:53:36 AM
മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലന്‍ അന്തരിച്ചു

കൊച്ചി: മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലന്‍ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വടക്കന്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭൗതികദേഹം പൊതുദര്‍ശനത്തിന് ശേഷം പറവൂരിലെ വസതിയില്‍ സംസ്‌കരിക്കും.
എറണാകുളം ജില്ലയിലെ ശക്തനായ കോൺഗ്രസ് നേതാക്കളിലൊരാളായിരുന്നു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിലെ എ ഗ്രൂപ്പിന്റെ അംഗമായിരുന്നു. എകെ ആന്റണിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു കെ പി ധനപാലൻ. 2001 മുതൽ ആറ് വർഷം വരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നപ്പോഴും തിരഞ്ഞെടുപ്പിന് ഉൾപ്പെടെ സജീവമായിരുന്നു. കെ.പി.സി.സിയുടെ സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 979 മുതൽ 1984 വരെ നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാനായും 1995 മുതൽ 2000 വരെ നോർത്ത് പറവൂർ മുൻസിപ്പൽ കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ (2005-2006), നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍ (2007-2009), കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.




