16 July, 2026 07:06:10 PM


മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം ജോർജ് അന്തരിച്ചു



കോട്ടയം: മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം ജോർജ് അന്തരിച്ചു. പാത്താമുട്ടം മാളികക്കരോട്ട് എം എം ജോർജിന്റെ( റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ, മുൻ ജനറൽ മാനേജർ മംഗളം) മകൻ , മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം ജോർജ് (52) അന്തരിച്ചു . മൃതദേഹം വെള്ളിയാഴ്ച  രാവിലെ 9 ന് വീട്ടിൽ എത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് 3 ന് വീട്ടിലെ ശുശൂഷകൾക്ക് ശേഷം നാലിന് പാത്താമുട്ടം മാർ സ്ലീബ പളളി സെമിത്തേരിയിൽ മകൻ:ഇഷാൻ ജോർജ് (ബിടെക് വിദ്യാർത്ഥി, സെൻ്റ് ഗിറ്റ്സ് കോളേജ്, പാത്താമുട്ടം ) മാതാവ് ജോളി ജോർജ് കൊല്ലാട് ചെമ്പകശേരിൽ കുടുംബാംഗം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949