21 September, 2021 09:11:57 PM


പാലാ ആര്‍ഡിഓ അനില്‍ ഉമ്മന്‍റെ മാതാവ് അച്ചാമ്മ ഉമ്മൻ അന്തരിച്ചു



ഏറ്റുമാനൂർ: ജയനിലയത്തിൽ പരേതനായ കെ.പി.ഉമ്മന്‍റെ (റിട്ട റവന്യൂ ഇന്‍സ്പെക്ടര്‍, കോട്ടയം കളക്ടറേറ്റ്) ഭാര്യ അച്ചാമ്മ ഉമ്മൻ (81) അന്തരിച്ചു. ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: അനിൽ ഉമ്മൻ (ആർ.ഡി.ഒ, പാലാ), അമ്പിളി ഉമ്മൻ (അധ്യാപിക, എം.ഡി. സെമിനാരി എച്ച്. എസ്. എസ്, കോട്ടയം), അരുൺ ഉമ്മൻ (കൂൾ നെസ്റ്റ്, പാറോലിക്കൽ) മരുമക്കൾ: ബിൻസി മാത്യു, മാടപ്പള്ളികുന്നേല്‍, കൂരോപ്പട (ഗവ. റ്റി.റ്റി. ഐ, ഏറ്റുമാനൂർ ), ജെയിംസ്കുട്ടി ജേക്കബ്, തെക്കേചിറയില്‍, തിരുവാര്‍പ്പ് (മനോരമ, കോട്ടയം), അനിമോൾ അരുൺ, മണ്ണൂര്‍കരോട്ട്, തലയോലപ്പറമ്പ്  (സ്റ്റാഫ് നഴ്സ്). മൃതദേഹം ബുധനാഴ്ച രാവിലെ 8.30 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30 ന് വസതിയിലെയും തുടര്‍ന്ന് ഏറ്റുമാനൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേയും ശുശ്രൂഷകള്‍ക്ക് ശേഷം 4:30ന് കോട്ടയം സെന്‍റ് ലാസറസ് പള്ളിയിൽ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K