23 May, 2022 11:28:10 PM


ക​ടു​ത്തു​രു​ത്തി ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി



കടുത്തുരുത്തി : യു​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന ക​ടു​ത്തു​രു​ത്തി ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി. പ്ര​മേ​യ​ത്തെ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ് യു.​പി.​ചാ​ക്ക​പ്പ​ന് അധികാരം നഷ്ടമായത്.

15 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഒ​മ്പ​ത്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അ​ഞ്ച്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. കോ​ണ്‍​ഗ്ര​സി​ലെ മ​ധു എ​ബ്ര​ഹാം, കെ.​ആ​ർ.
സ​ജീ​വ​ന്‍, സി.​കെ. ശ​ശി എ​ന്നി​വ​രാ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച​ത്.


Share this News Now:
  • Google+
Like(s): 3.7K