10 January, 2016 11:38:52 AM


കേരളത്തില്‍ ആദ്യമായി ശ്രീമഹാഗായത്രിയാഗം കൊല്ലത്ത്



കൊല്ലം : കേരളത്തില്‍ ഇദംപ്രഥമമായി നടക്കുന്ന ശ്രീമഹാഗായത്രിയാഗം കൊല്ലം കടപ്പാക്കട വടക്കേകുന്നത്ത് ശ്രീ രജരാജേശ്വരി ദേവി ക്ഷേത്രതേതില്‍ ഏപ്രില്‍ 18ന് ആരംഭിക്കും. 22ന് സമാപിക്കും. ശ്രീ മുകാംബികാ മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആ ഭിമുഖ്യത്തില്‍ നടക്കുന്ന യാഗത്തിന് ബാംഗ്ളൂര്‍ സുവര്‍ണ്ണക്ഷേത്രം രാജരാജേശ്വരി നഗരം ശ്രീ കൈലാസ ആശ്രമം പീഠാധിപതി  ജഗദ്ഗുരു ആചാര്യ മഹാമണ്ഡലേശ്വര്‍ ശ്രീ ശ്രീ ശ്രീ ജയേന്ദ്രപുരി മഹാസ്വാമി നേതൃത്വം നല്‍കും. 

ജഗദാഗുരു ശ്ഷ്യന്‍ സ്വാമി അദ്വൈതാനന്ദപുരിയായിരിക്കും യാഗത്തിന്‍റെ ആചാര്യന്‍. കൊല്ലൂര്‍ മൂകാംബിക ദേവി ക്ഷേത്ര തന്ത്രി നിത്യാനന്ദ അഡിഗയും പത്നി രക്ഷിത അഡിഗയും യഥാക്രമം യജമാന സ്ഥാനത്തും യജമാന പത്നി സ്ഥാനത്തും ഉണ്ടാവും.

യാഗശാലയില്‍ തെളിയിക്കാനുള്ള ദീപം കൊല്ലൂര്‍ ശ്രീ മുകാംബിക ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നും പകര്‍ന്നാണ് കൊണ്ടുവരുന്നത്. ദീപവും യാഗശാലയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും ശ്രീചക്രവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര മാര്‍ച്ച് 23ന് ആരംഭിച്ച് ഏപ്രില്‍ 8ന് യാഗഭൂമിയില്‍ എത്തിച്ചേരും.

ഉടുപ്പി, മംഗളാദേവി, മല്ലികാര്‍ജ്ജുന, തളിയില്‍, പയ്യന്നൂര്‍, പറശ്ശിനികടവ്, മാഹി, തിരുവള്ളൂര്‍, കാടാന്പുഴ, തിരുനാവായ, ഗുരുവായുര്‍, മമ്മിയൂര്‍, കൂര്‍ക്കംഞ്ചേരി, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ആമേട്, ചോറ്റാനിക്കര, വൈക്കം, കണിച്ചുകുളങ്ങര, മുല്ലയ്ക്കല്‍, അമ്പലപ്പുഴ, ഹരിപ്പാട്, മണ്ണാറശാല, ചക്കുളത്തുകാവ്, ചെങ്ങന്നൂര്‍, ആറന്മുള, പന്തളം, മലയാലപ്പുഴ, പട്ടാഴി, കൊട്ടാരക്കര, പുനലൂര്‍, ഇചമണ്‍, അഞ്ചല്‍, പത്തനാപുരം, കിളിമാനൂര്‍, ആറ്റുകാല്‍, വെഞ്ഞാറമ്മൂട്, പഴവങ്ങാടി, ശ്രീ പത്മനാഭസ്വാമിക്ഷേത്രം, കരിക്കകം, തോന്നയ്ക്കല്‍, ആറ്റിങ്ങല്‍ തുടങ്ങിയ ക്ഷേത്രങ്ങല്‍ സന്ദര്‍ശിച്ച് രഥഘോഷയാത്ര ആനന്ദവല്ലീശ്വരത്തെത്തും.  അവിടെനിന്നും കൊല്ലത്തെ വിവധ ക്ഷേത്രങ്ങളിലൂടെ യാഗഭൂമിയില്‍ എത്തും.

പന്തളം വലിയകോയിക്കല്‍ കൊട്ടാരം മകം നാള്‍ കേരളവര്‍മ്മരാജ മുഖ്യരക്ഷാധികാരിയായും ഓലയില്‍ ജി ബാബു (പ്രസിഡന്‍റ്), ഡി ബിജു (ജനറല്‍ സെക്രട്ടറി), എന്‍.സന്തോഷി കുമാര്‍ (ചീഫ് ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായും സ്വാഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K