21 January, 2019 05:26:25 PM


അതിരമ്പുഴ പെരുന്നാള്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ - ശുചീകരണ യജ്ഞം ആരംഭിക്കും



കോട്ടയം: ഹരിതപെരുമാറ്റച്ചട്ടത്തോടുകൂടി നടപ്പിലാക്കുന്ന അതിരമ്പുഴ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ശുചീകരണ യജ്ഞം ജനുവരി 22 ന്  രാവിലെ 8.30 ന് ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരമായി തുണിസഞ്ചി വിതരണം ചെയ്യും. സബ് കലക്ടര്‍ ഈശ പ്രിയ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, പള്ളി കമ്മറ്റിംഗങ്ങള്‍, എന്‍.എസ്സ്.എസ്സ്., എന്‍.സി.സി. സ്‌കൗട്ട് ആന്റ് ഗൈഡ്, ഹരിതകര്‍മ്മസേനാംഗങ്ങള്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K