08 February, 2019 05:44:36 PM


നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കൈപ്പുഴ ഉപതിരഞ്ഞെടുപ്പ് 14ന്; 13, 14 തീയതികളില്‍ അവധി



കോട്ടയം: നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കൈപ്പുഴ പോസ്റ്റോഫീസ് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടക്കും. രാവിലെ 7 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്.  വാര്‍ഡ് പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 14നും പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വിഎച്ച്എസ് സ്‌കൂളിന് 13, 14 തീയതികളിലും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പുളള 48 മണിക്കൂര്‍ മുതല്‍ വോട്ടെണ്ണെല്‍  നടക്കുന്ന ഫെബ്രുവരി 15 വരെ  സമ്പൂര്‍ണ്ണ മദ്യനിരോനം പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വോട്ടെണ്ണെല്‍ രാവിലെ 10ന് നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ആരംഭിക്കും. വോട്ടു ചെയ്യുന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K