09 February, 2019 10:10:11 PM


പൊന്‍കുന്നത്ത് മതിലിടിഞ്ഞ് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു



പൊൻകുന്നം: കാഞ്ഞിരപ്പള്ളി കോടതിപ്പടിയ്ക്ക് സമീപം മതിലിടിഞ്ഞ് വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. വെസ്റ്റ് ബംഗാൾ ദുപ്ഗുരി ജാസൽബാൻ ജക്കീർ ഹൊസൈൻ (21) കുച്ച് ബിഹാർ ജോറോഫിമുലി റബ്ബാനി മിയ (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.  

സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ശനിയാഴ്ച രാവിലെ മാത്രം നിർമ്മാണം ആരംഭിച്ച പത്ത് അടി ഉയരമുള്ള മതിലിനു മുകളിൽ മൂന്നു പേർ ഒരേ സമയം കയറി നിന്നതോടെയാണ് മതിൽ ഇടിഞ്ഞു വീണത്.  വൈകിട്ട് നാലുമണിയോടെ മഴക്കാർ കണ്ടതോടെ കെട്ടിടമുടമ മതിലിന്‍റെ കെട്ടിയ ഭാഗം പടുത ഉപയോഗിച്ച് മറയ്ക്കാൻ ആവശ്യപ്പെട്ടു. ഉടമസ്ഥൻ പോയതിനു പിന്നാലെ മൂന്നംഗ സംഘം പടുതായുമായി നിർമ്മാണം അപ്പോൾ മാത്രം പൂർത്തിയാക്കിയ മതിലിന്‍റെ മുകളിൽ കയറി. 

ഇഷ്ടിക ഇളകിയ മതിൽ താഴെ നിന്ന ജക്കീറിന്‍റെയും, റബാനിയുടെയും തലയിലേയ്ക്കാണ് വീണത്. താഴെ വീണ മറ്റ് മൂന്നു പേരും ഇവിടെ നിന്ന് ഓടിരക്ഷപെട്ടു. ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപ്പോഴേയ്ക്കും രണ്ടു പേരും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ പൊപലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K