11 March, 2019 02:41:27 PM


കാണക്കാരി വെമ്പളളിയില്‍ ബസിന് പിന്നില്‍ കാറിടിച്ച് ഒരാൾക്ക് പരിക്ക്



കുറവിലങ്ങാട്: എം.സി.റോഡില്‍ കാണക്കാരി വെമ്പളളിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ കാറിടിച്ച് ഒരാൾക്ക് പരിക്ക്. കാറോടിച്ചിരുന്ന ഡിനോ ജോണി (29) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ബസും കാറും കുറവിലങ്ങാട് ഭാഗത്ത് നിന്ന് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു. കുറവിലങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K