03 April, 2019 12:26:02 AM


ഏറ്റുമാനൂരില്‍ വന്‍‌ അഗ്നിബാധ: ഒരേക്കറിലധികം സ്ഥലം കത്തി നശിച്ചു; ആളപായമില്ല



 
ഏറ്റുമാനൂര്‍: വള്ളിക്കാട് ക്ലാമറ്റത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തിലുണ്ടായ അഗ്നിബാധ പരിഭ്രാന്തി പരത്തി. രാത്രി ഒമ്പതര മണിയോടെ ഭരണങ്ങാനം സ്വദേശി ബോസ് ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. കുന്നിന്‍പ്രദേശമായ തോട്ടത്തില്‍ വളരെ വേഗം തീ പടര്‍ന്ന് പിടിച്ചത് സമീപവാസികളെ ഭയചകിതരാക്കി. കോട്ടയത്തുനിന്നും എത്തിയ അഗ്നിശമനസേനാവിഭാഗം ഏതാണ്ട് ഒന്നര മണിക്കൂര്‍ നേരത്തെ പ്രയത്നം കൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K