18 April, 2019 09:26:22 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഈരാറ്റുപേട്ട സ്വദേശി പിടിയിൽ



പള്ളിയ്ക്കത്തോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കനെ പള്ളിയ്ക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങൂരിൽ വാടകയ്ക്കു താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി കല്ലുപറമ്പിൽ മണിക്കുട്ടൻ എന്നറിയപ്പെടുന്ന മനോഹരൻ (54) ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ മുത്തശി ചൈൽഡ് ലൈനിൽ നല്‍കിയ പരാതി പോലീസിനു കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്കു താമസിച്ചു വന്നിരുന്ന പ്രതിയെ കോരുത്തോട് നിന്നാണ് പോലീസ് പിടികൂടിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K