04 May, 2019 09:15:11 PM


ഒന്നേകാല്‍ കിലോ കഞ്ചാവുമായി നെടുംകുന്നം സ്വദേശി യുവാവ് ഏറ്റുമാനൂരില്‍ പിടിയില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നെടുംകുന്നം സ്വദേശി കൂട്ടുങ്കല്‍ വീട്ടില്‍ സ്റ്റീഫന്‍ ദേവസ്യ (30)യെ ആണ് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ സമീപത്ത് നിന്നും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കമ്പത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയത് എന്ന് പ്രതി പറഞ്ഞു.  

റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ കഞ്ചാവിന്‍റെ ഇടപാടുകള്‍ നടക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സിന്‍റെ അറിയിപ്പിനെ തുടര്‍ന്ന് ഈ പ്രദേശം നിരീക്ഷണത്തിലായിരുന്നു. ഏറ്റുമാനൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്‍റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അനു ഗോപിനാഥ്, സജിമോന്‍, ഫിലിപ്പ്, സിവില്‍ ഓഫീസര്‍മാരായ ആരോമല്‍ മോഹന്‍, ദീബീഷ്, സുരേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K