12 March, 2020 01:29:43 PM


കൊവിഡ് 19: കോട്ടയം ചെങ്ങളത്തെ രോഗബാധിതര്‍ സഞ്ചരിച്ചത് ഈ വഴികളില്‍; ജാഗ്രത!



കോട്ടയം: കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 2 വ്യക്‌തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8  വരെയുള്ള ദിവസങ്ങളിൽ  യാത്ര ചെയ്‌തിട്ടുള്ള സ്ഥലങ്ങൾ സൂചിപ്പിച്ചിട്ടുള്ള ചാർട്ട് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.


രോഗിയുടെ കോഡ് R1 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നതു ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. R2 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ സഞ്ചരിച്ച തീയതിയും സ്ഥലവും.





ഈ തീയതികളിൽ നിശിചിത സമയങ്ങളിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്‍റെ സ്‌ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണം. ഇല്ലെങ്കിൽ 0481 2583200, 7034668777 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കോട്ടയത്ത് ചെങ്ങളം സ്വദേശികളായ രണ്ടു പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. റാന്നിയിൽ രോഗം ബാധിച്ച ദമ്പതികളുടെ മകനും മരുമകളുമാണിത്. ഇരുവരും പ്രധാനമായും 14 ഇടത്താണു സഞ്ചരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K