10 April, 2020 05:56:30 PM


പരിശോധനക്കിറങ്ങിയ എക്സൈസ് വാഹനം പിക് അപ്പിൽ ഇടിച്ചു 3 പേർക്ക് പരിക്ക്



മുണ്ടക്കയം: പരിശോധനക്കിറങ്ങിയ എക്സൈസ് വാഹനം സ്വകാര്യ പിക് അപ് വാനില്‍ ഇടിച്ചു മൂന്നു പേർക്ക് പരിക്ക്. എരുമേലി റേഞ്ച് എക്സൈസ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പാണ് പിക് ജീപ്പിലിടിച്ചത്. വ്യാഴാഴ്ച മുണ്ടക്കയം പുലിക്കുന്നിലായിരുന്നു അപകടം.  പ്രിവന്‍റീവ് ഓഫിസർ രമേശ് സി.ആർ., സിവിൽ എക്സൈസ് ഓഫിസർമാരായ ഷിനോ പി.എസ്‌,  ഹാംലറ്റ് എം. എസ്. എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഹാംലറ്റിനെ തെള്ളകത്തെ സ്വകാര്യആശുപത്രിയിലും മറ്റുള്ളവരെ ഇരുപത്തിയാറാം മൈലിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. എക്സൈസ് വാഹനം ഓടിച്ചത് ഔദ്യോഗീക ഡ്രൈവർ അല്ലായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K