27 April, 2020 11:39:03 AM


വടയാർ കെട്ടിയടച്ചു; കോവിഡ് രോഗിയുടെ പ്രഥമ സമ്പര്‍ക്കപട്ടികയില്‍ ഇരുപതോളം പേര്‍



വൈക്കം: ബേക്കറി ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വൈക്കം വടയാറിലേക്കുള്ള റോഡുകൾ ബാരിക്കേഡുകൾ ഉപയോഗിച്ച് കെട്ടിയടച്ചു. ലോക് ഡൗൺ കാലയളവിൽ തുറന്ന ബേക്കറിയിൽ ഒട്ടനവധി ആളുകൾ എത്തിയിട്ടുള്ളതിനാൽ രോഗവ്യാപന സാധ്യത കൂടുതലായതിനാലാണ് നടപടി. ഇതിനിടെ ബേക്കറി ഉടമയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക പ്രചരിച്ചു തുടങ്ങി. പട്ടികയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ പത്തൊമ്പത് പേരാണുള്ളതെങ്കിലും ഈ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചതല്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.


ബേക്കറി ഉടമയുടെ ഭാര്യ, രണ്ടു മക്കള്‍, സഹോദരന്‍, സഹോദരി, സഹോദരിഭര്‍ത്താവ്, ബേക്കറി സ്റ്റാഫ്, സമ്മര്‍ ട്രീറ്റ് ഐസ്ക്രീം പ്രതിനിധി, എലൈറ്റ് ബേക്കറി പ്രതിനിധി, മില്‍ക്ക് വാന്‍ ഡ്രൈവര്‍, മോഡേണ്‍ ബ്രഡ് വിതരണക്കാരന്‍, ചിപ്സ്, തൈര്, ഉണ്ണിയപ്പം ഇവയുടെ വിതരണക്കാര്‍, തലയോലപ്പറമ്പിലെ ഡോക്ടര്‍ എന്നിവരാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ലിസ്റ്റിലുള്ളത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K