27 April, 2020 04:49:46 PM


കോട്ടയത്ത് 6 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു



കോട്ടയം: കോട്ടയത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി വര്‍ദ്ധിച്ചു. ഇടുക്കിയില്‍ ഇന്ന് നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി ജില്ലകള്‍ റെഡ് സോണായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.


കോട്ടയം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍


1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്.


2. കുഴിമറ്റം സ്വദേശിനി (56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ  ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധു.


3. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (43). കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.


4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി (46) ചങ്ങനാശേരിയില്‍ താമസിക്കുന്നു. തൂത്തുക്കുടിയില്‍ പോയിരുന്നു.   

 

5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി (28). മേലുകാവുമറ്റം സ്വദേശിനി. 


6. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകന്‍ (40). വടവാതൂര്‍ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K