28 April, 2020 08:06:03 AM


കോ​വി​ഡ് 19: കോ​ട്ട​യം ജി​ല്ല​യി​ൽ സാ​മ്പിൾ പ​രി​ശോ​ധ​ന വി​പു​ലീ​ക​രി​ക്കും



​കോട്ട​യം: കൂ​ടു​ത​ൽ പേ​രി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചി​ല​രി​ൽ വൈ​റ​സ് പ​ക​ർ​ന്ന​ത് എ​വി​ടെ​നി​ന്നെ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ സാ​ന്പി​ൾ പ​രി​ശോ​ധ​ന വി​പു​ലീ​ക​രി​ക്കും. 


ക​ള​ക്ട്രേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​നു ശേ​ഷം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി പി.​തി​ലോ​ത്ത​മ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ണ​യി​ച്ചി​ട്ടു​ള്ള പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം പ്ര​തി​ദി​നം ഇ​രു​ന്നൂ​റു സാ​ന്പി​ളു​ക​ൾ വ​രെ ശേ​ഖ​രി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 


രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ​ക്കു പു​റ​മെ ഗ​ർ​ഭി​ണി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ, മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലും സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K