05 May, 2020 06:52:16 PM


കുറുമുള്ളൂരില്‍ ചുഴലിക്കാറ്റ്: കെട്ടിടത്തിന്‍റെ മേല്‍ക്കൂര പറന്ന് വീണത് പള്ളിയുടെ മുകളില്‍




നീണ്ടൂര്‍: കുറുമുള്ളൂരില്‍ ചൊവ്വാഴ്ച വൈകിട്ട് വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. സെന്‍റ് സ്റ്റീഫന്‍സ് പള്ളിയിലെ വികാരി താമസിക്കുന്ന കെട്ടിടത്തിന്‍റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് പള്ളിയുടെ മുകളില്‍ പോയി വീണു. പള്ളിയ്ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ആയിരം ചതുരശ്ര അടിയോളം വിസ്തൃതിയുള്ള ഷീറ്റിട്ട മേല്‍ക്കൂരയാണ് പറന്നു തലകീഴായി പള്ളിയുടെ മുകളില്‍ വീണത്. വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു സംഭവം. പള്ളിക്കുള്ളിലും പള്ളിമുറിയിലും ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K