06 May, 2020 05:13:35 PM


നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി കോട്ടയത്ത് 20998 ഇതരസംസ്ഥാന തൊഴിലാളികള്‍



കോട്ടയം: ജില്ലയില്‍നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത് 20998  ഇതരസംസ്ഥാന തൊഴിലാളികള്‍. ഇതില്‍ 14092 പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. അസം (2455), ബീഹാര്‍ (1446), ഒഡിഷ (1030), ഉത്തര്‍പ്രദേശ് (558) ഝാര്‍ഖണ്ഡ് (536), തമിഴ്നാട് (432) എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പട്ടികയില്‍ ബാക്കിയുള്ളവരില്‍ ഏറെയും. നേപ്പാളില്‍നിന്നുള്ള ഏഴു പേര്‍ മടക്കയാത്രയ്ക്ക് താത്പര്യമറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ചങ്ങനാശേരി താലൂക്കില്‍നിന്നാണ് - 7947 പേര്‍. മീനച്ചില്‍ - 4546, കോട്ടയം - 4154, വൈക്കം - 2187, കാഞ്ഞിരപ്പള്ളി - 2164 എന്നിങ്ങനയാണ് മറ്റു താലൂക്കുകളില്‍നിന്നുള്ളവരുടെ എണ്ണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K