06 May, 2020 07:28:19 PM


മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കോട്ടയത്ത് എത്തിയത് 284 പേര്‍; അനുമതി നല്‍കിയത് 796 പേര്‍ക്ക്



കോട്ടയം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇന്ന് വരെ അതിര്‍ത്തി വഴി കേരളത്തില്‍ പ്രവേശിച്ചവരില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവര്‍ 284 പേര്‍. വാളയാര്‍ -130, കുമളി - 80, മഞ്ചേശ്വരം - 42, ആര്യങ്കാവ് - 22, ഇഞ്ചവിള - 5,  മുത്തങ്ങ - 5 എന്നിങ്ങനെയാണ് വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവരുടെ എണ്ണം. ആകെ 1290 അപേക്ഷകളാണ് ഇതുവരെ ഓണ്‍ലൈനില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 796 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.


വിദേശ രാജ്യങ്ങളിൽനിന്ന് നാളെ കേരളത്തിൽ എത്തുന്നവരിൽ കോട്ടയം ജില്ലയിൽ നിന്നുള്ള 14 പേർ. ഇവരില്‍ 13 പേർ നെടുമ്പാശേരി വിമാനത്താവളത്തിലും ഒരാൾ  കോഴിക്കോട് വിമാനത്താവളത്തിലുമാണ് എത്തിചേരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K