08 May, 2020 01:50:16 AM


കൊച്ചിയില്‍ വന്ന പ്രവാസികളില്‍ കോട്ടയം സ്വദേശികള്‍ ക്വാറന്‍റയിന്‍ സെന്‍ററിലേക്ക് പുറപ്പെട്ടു



കോട്ടയം: അബുദാബിയില്‍നിന്ന് ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പ്രവാസികളില്‍ കോട്ടയം ജില്ലക്കാരായ 8 പേര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കോട്ടയത്തെ ക്വാറന്റയിന്‍ സെന്ററിലേക്ക് പുറപ്പെട്ടു. പത്തനംതിട്ട ജില്ലയില്‍നിന്നുള്ളവരെയും ഇതേ ബസിലാണ് കൊണ്ടുവരുന്നത്. കോട്ടയത്തെ ക്വാറന്റയിന്‍ സെന്ററിലെത്തിയശേഷം ബസ് പത്തനംതിട്ടയിലേക്ക് പോകും. 


നെടുമ്പാശ്ശേരിയില്‍ എത്തിയവരില്‍  77 വയസുകാരനെയും മൂന്ന് ഗര്‍ഭിണികളെയും രണ്ടു കുട്ടികളെയും ക്വാറന്റയിന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ  ഗര്‍ഭിണിയുള്‍പ്പെടെ കോട്ടയം ജില്ലക്കാരായ 14 പേരാണ് ഇന്നലെ നാട്ടിലെത്തിയത്. കോട്ടയത്തെ ക്വാറന്റയിന്‍ സെന്ററിലെ ക്രമീകരണങ്ങള്‍ ഇന്നലെ രാത്രി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബാബുവും ജില്ലാ പോലീസ് മേധാവി ജി. ജയദേവും വിലയിരുത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K