08 May, 2020 10:04:31 PM


ഇന്ന് കോട്ടയത്തേക്ക് 29 പ്രവാസികൾ; ഇവരുടെ താമസവും കോതനല്ലൂരിലെ കേന്ദ്രത്തിൽ



കോട്ടയം: ഇന്ന് രാത്രി ബഹ്റൈനില്‍നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരില്‍ 23 പേര്‍ കോട്ടയം ജില്ലയില്‍നിന്നുള്ളവര്‍. ഇതില്‍ 11 സ്ത്രീകളും ഏഴു പുരുഷന്‍മാരും അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ നാലു പേര്‍ ഗര്‍ഭിണികളാണ്. 

റിയാദില്‍നിന്നും കരിപ്പൂരില്‍ എത്തിയ വിമാനത്തില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 6 പേരിൽ അഞ്ചു പേരും ഗര്‍ഭിണികളാണ്. ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളിലുള്ളവരെ  ഹോം ക്വാറന്‍റയിനിലേക്കും മറ്റുള്ളവരെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലേക്കും അയയ്ക്കും. കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്‍ററിലാണ് ഇവരെ താമസിപ്പിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K