09 May, 2020 08:32:42 PM


അതിര്‍ത്തി കടന്ന് കോട്ടയത്ത് എത്തിയവര്‍ 939 പേര്‍; ഗൃഹനിരീക്ഷണത്തില്‍ ആകെ 1654 പേര്‍



കോട്ടയം: ഇന്ന് രാത്രി എട്ടുവരെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി 939 കോട്ടയം ജില്ലക്കാരാണ് കേരളത്തില്‍ പ്രവേശിച്ചത്. ഇതുവരെ 1711 പാസുകളാണ് കേരളത്തിലേക്ക് കടക്കുന്നതിന് കോട്ടയത്തുനിന്നും നല്‍കിയിട്ടുള്ളത്. 1104 പേരുടെ അപേക്ഷകള്‍ പരിഗണനയിലാണ്.

വിവിധ ചെക് പോസ്റ്റുകളിലൂടെ വന്ന കോട്ടയം സ്വദേശികള്‍: ആര്യങ്കാവ് - 85, ഇഞ്ചിവിള - 13, കുമളി - 261, മഞ്ചേശ്വരം - 113, മുത്തങ്ങ - 42, വാളയാര്‍ - 425.


ജില്ലയില്‍ 20 പേരാണ് ഇതുവരെ രോഗവിമുക്തരായത്. നിലവില്‍ ആരും ആശുപത്രിയിലില്ല. ഇന്ന് 187 പേര്‍ക്ക് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടു. ആകെ 1654 പേരാണ് ഹോം ക്വാറന്‍റയിനില്‍ കഴിയുന്നത്. ജില്ലയില്‍ ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ 2091പേരാണ്. ഇന്ന് ഫലം വന്ന 38 സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ഇന്ന് 82 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K