04 June, 2020 09:30:03 PM


മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി



അയര്‍കുന്നം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി. ആറുമാനൂര്‍ തുരുത്തിമറ്റത്തില്‍ അനീഷ് ഗോപാലന്‍ (25) ആണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മൂന്ന് കൂട്ടുകാരോടൊപ്പം ടാപ്പുഴ കടവില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പെട്ടത്. അനീഷ് വെള്ളത്തില്‍ മുങ്ങിതാഴുന്നത് കണ്ട് കൂട്ടുകാര്‍ നീന്തി കരയില്‍കയറി ബഹളം കൂട്ടി നാട്ടുകാരെ അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ആറ്റിലെ ഒഴുക്കും വെളിച്ചകുറവും തടസമായി. ഏഴരയോടെ തെരച്ചില്‍ അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ വീണ്ടും തെരച്ചില്‍ തുടരും. പെയിന്റിംഗ് തൊഴിലാളിയായ അനീഷ് ആനപാപ്പാനായും ജോലി ചെയ്യാറുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K