11 June, 2020 08:48:51 PM


ഏറ്റുമാനൂരിലെ ഓഡിറ്റോറിയത്തിൽ ക്ഷണിക്കാതെ എത്തിയ 'അതിഥി'യെ വനം വകുപ്പിന് കൈമാറി




ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള സ്വകാര്യ ഓഡിറ്റോറിയത്തിൽ കയറിയ മൂർഖൻ പാമ്പിനെ വനം വകുപ്പിന് കൈമാറി. വ്യാഴാഴ്ച രാവിലെ ഓഡിറ്റോറിയം വൃത്തിയാക്കാനെത്തിയ ജീവനക്കാരിയുടെ ശ്രദ്ധയിൽ പെട്ട പാമ്പിനെ ജീവനക്കാർ പ്ലാസ്റ്റിക്ക് കണ്ടൈനറിനുള്ളിലാക്കിയ ശേഷം ഓഡിറ്റോറിയം ഉടമയെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഗണേഷ് ഏറ്റുമാനൂരിന്റെ സഹായത്തോടെ വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. താമസിയാത വനം വകപ്പ് അധികൃതരെത്തി 'ക്ഷണിക്കാതെത്തിയ അതിഥി'യെ കൊണ്ടു പോകുകയും ചെയ്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K