13 June, 2020 01:42:56 AM


പോലീസുകാരന്‍ മദ്യലഹരിയിൽ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനകത്ത് തീയിട്ടു



ചിങ്ങവനം: പോലീസുകാരന്‍ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തീയിട്ടു. കാലായിപ്പടി പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോട്ടയം പോലീസ്‌ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ചെറുകര സ്വദേശി അജിത്താണ്‌ ഇന്നലെ വൈകിട്ട്‌ ആറോടെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ പുസ്‌തകങ്ങള്‍ക്കും തുണികള്‍ക്കും തീയിട്ടത്‌. 


ഇയാള്‍ മദ്യപിച്ചു സ്‌ഥിരമായി കുടുംബകലഹം ഉണ്ടാക്കുന്നതു പതിവായിരുന്നെന്നു സമീപവാസികള്‍ പറഞ്ഞു. വ്യാഴാഴ്‌ച രാത്രി ബഹളം വച്ചതിനെത്തുടര്‍ന്നു മറ്റു പോലീസുകാര്‍ ഇടപെട്ട്‌ ഇയാളുടെ ഭാര്യയെയും മക്കളെയും വീട്ടിലേക്ക്‌ അയച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍നിന്നു തീയും പുകയും ഉയരുന്നതു കണ്ട്‌ അടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവര്‍ ചിങ്ങവനം പോലീസ്‌ സ്‌റ്റേഷനില്‍ അറിയിച്ചു.


പോലീസ്‌ അറിയിച്ചതിനെത്തുടര്‍ന്നു ചങ്ങനാശേരിയില്‍നിന്ന്‌ അഗ്നിരക്ഷാസേന സ്‌ഥലത്തെത്തിയപ്പോഴേക്കും മറ്റുള്ളവര്‍ ഇടപെട്ടു തീയണച്ചിരുന്നു. തീ പടരുമ്പോള്‍ അജിത്ത്‌ ക്വാര്‍ട്ടേഴ്‌സിനുള്ളിലുണ്ടായിരുന്നു. അഗ്നിരക്ഷാസേന ഉദ്യോഗസ്‌ഥര്‍ ഇയാളെ പുറത്തെത്തെിച്ചു. മൂന്നു മാസം മുമ്പാണ്‌ സസ്‌പെന്‍ഷന്‍ കഴിഞ്ഞ്‌ അജിത്ത്‌ ജോലിയില്‍ പ്രവേശിച്ചത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K