16 June, 2016 11:39:44 PM


സിവില്‍ സര്‍വീസ് പരീക്ഷാ പരിശിലനം : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിന്റെ 72-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജ് വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. വിലാസം :www.universitycollege.ac.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20. പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. പ്രവേശന പരീക്ഷ (പൊതുവിജ്ഞാനം-ഒബ്ജക്ടീവ്) ജൂണ്‍ 24 ന് രാവിലെ 11 മണി മുതല്‍ 12.30 വരെ കോളേജില്‍ നടത്തും. പ്രവേശനം ജൂണ്‍ 29 നും ക്ലാസ് ജൂലൈ ഒന്നിനും ആരംഭിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K