17 June, 2016 01:45:27 AM


ഹോം ഗാർഡുകളുടെ ഒഴിവ് : അപേക്ഷ ജൂലൈ 15 വരെ

കോട്ടയം: ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിൽ നിലവിലുളള ഒഴിവിൽ ഹോം ഗാർഡുകളെ നിയമിക്കുന്നു. 58 വയസ്സ് കവിയാത്ത, 10-ാം ക്ലാസ്സോ തത്തുല്യ പരീക്ഷയോ പാസായിട്ടുളള വിമുക്തഭടൻമാർ, പോലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ എന്നീ വകുപ്പുകളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.


കായികക്ഷമതാ പരീക്ഷ വിജയിക്കുന്ന അപേക്ഷകരിൽ നിന്ന് പ്രായം അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങൾക്ക് കോട്ടയം ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ്, അസി. ഡിവിഷണൽ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2567444 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K