17 June, 2016 10:25:17 PM


വി. എച്ച്. എസ്. ഇ ഏകജാലകം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : 2016-17 അദ്ധ്യയന വര്‍ഷം വി. എച്ച്. എസ്. ഇ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് www.vhscap.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 18, 20 തീയതികളില്‍ വൈകിട്ട് നാലു മണി വരെ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളില്‍ അനുബന്ധ രേഖകള്‍ ഹാജരാക്കി പ്രവേശനം നേടാം.


ഒന്നാം ഓപ്ഷനില്‍ തന്നെ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ സ്ഥിര പ്രവേശനവും താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ സ്ഥിരം / താല്‍ക്കാലിക പ്രവേശനവും നേടേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനകം അഡ്മിഷന്‍ നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K