20 June, 2016 07:24:29 PM


പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിംഗ്

തൃശൂര്‍ : വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും സംഗീതത്തില്‍ അഭിരുചിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in-ല്‍ ലഭിക്കും. അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബന്ധപ്പെട്ട ട്രെയിനിങ് മേധാവിയുടെ പേരില്‍ എടുത്ത 150 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും (പട്ടികജാതി/വര്‍ഗവിഭാഗത്തിന് നൂറ് രൂപ) സഹിതം ബന്ധപ്പെട്ട ട്രെയിനിങ് സെന്ററില്‍ ജൂണ്‍ 30 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ : 0471 - 2322985, 2322501. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K