24 June, 2016 10:13:41 PM


ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനില്‍ (കുടുംബശ്രീ) ഡപ്യൂട്ടേഷന്‍ ഒഴിവുകള്‍

തിരുവനന്തപുരം : സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ) സംസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലുമുളള ഒഴിവുകള്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന മിഷനില്‍ പ്രോഗ്രാം ഓഫീസര്‍, ജില്ലാ മിഷനുകളില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സംസ്ഥാന-ജില്ലാ മിഷനുകളില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികകളിലാണ് നിയമനം. യോഗ്യതയുള്ള ജീവനക്കാര്‍ കെ. എസ്. ആര്‍ ചട്ടങ്ങള്‍ പ്രകാരം എന്‍. ഒ. സി സഹിതം അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 16 വിലാസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലൈന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം - 695 011. വെബ്‌സൈറ്റ് www.kudumbasree.org. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K