18 August, 2022 06:36:11 PM


ബിയര്‍ പാര്‍ലര്‍ ജീവനക്കാരിയെ ശല്യം ചെയ്ത സംഭവം കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ



കോട്ടയം: ബിയര്‍ പാര്‍ലര്‍ ജീവനക്കാരിയെ ശല്യം ചെയ്ത സംഭവം കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പനച്ചിക്കാട് ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിനു സമീപം ചിറക്കരോട്ട് വീട്ടിൽ ശശീന്ദ്രൻ മകൻ അജയൻ എന്ന് വിളിക്കുന്ന  ശശികുമാർ (45) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തുള്ള സ്വകാര്യ ബിയർ വൈൻ റെസ്റ്റോറന്‍റിലെ ജീവനക്കാരിയോട് മോശമായി പെരുമാറുകയും കൂടാതെ യുവതിയുടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതിന് ആയിരുന്നു അറസ്റ്റ്.

ഇയാൾക്ക് ചിങ്ങവനം, കോട്ടയം വെസ്റ്റ്, മണർകാട് , തലയോലപ്പറമ്പ് എന്നീ സ്റ്റേഷനുകളിലായി  മോഷണം, അടിപിടി, കഞ്ചാവ് വിൽപന തുടങ്ങി അനേകം കേസുകൾ നിലവിലുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ ചിങ്ങവനം എസ്.എച്ച്.ഓ ജിജു ടി.ആര്‍, എസ്സ്.ഐ.മാരായ അനീഷ്‌ കുമാര്‍ എം, റെജിമോന്‍, സി.പി.ഓ മാരായ മണികണ്ഠൻ,സലമോന്‍ ,സതീഷ്‌ ,പ്രകാശ് എന്നിവരടങ്ങിയ അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K