08 September, 2022 07:55:11 PM


പാമ്പാടിയിൽ നായ കടിച്ചശേഷം പേവിഷബാധ ലക്ഷണങ്ങളുണ്ടായ പോത്ത് ചത്തു



കോട്ടയം: പാമ്പാടിയിൽ പേവിഷബാധ ലക്ഷണങ്ങളോടെ പോത്ത് ചത്തു. പാമ്പാടി വെള്ളൂർ പന്തമാക്കൽ രതീഷ് കുമാറിന്‍റെ ഒന്നര വയസ് പ്രായമുള്ള  പോത്താണ് ചത്തത്. 15 ദിവസം മുമ്പ് പോത്തിനെ പേ സംശയിക്കുന്ന നായ കടിച്ചിരുന്നു. ഇതിനെ തുടർന്ന് പോത്തു ചികിത്സയിലായിരുന്നു. പാമ്പാടി മൃഗാശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ പരിശോധനയിൽ പേ വിഷബാധ പോത്തിനും സംശയിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യസ്ഥിതി ഏറെ മോശമാവുകയും വായിൽ നിന്ന് നുരയും പതയും അടക്കമുള്ള മറ്റു ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയോടെ പോത്ത് ചത്തു. തുടൽ പൊട്ടിച്ചെത്തിയ വളർത്തു നായയാണ് പോത്തിനെ കടിച്ചത് എന്ന് വീട്ടുടമസ്ഥർ പറയുന്നു. മറ്റ് മൃഗങ്ങളെയും ആക്രമിച്ച നായയെ പിന്നീട്ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പോത്തിന് പേ വിഷബാധ സ്ഥിരീക്കുന്നതു ബന്ധപ്പെട്ട് പരിശോധന നടത്തും. പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K