12 September, 2022 02:07:04 PM


കോട്ടയത്ത് തെരുവുനായകളുടെ കൂട്ടമരണം; കാരിക്കോട് പന്ത്രണ്ട് നായകള്‍ ചത്തനിലയിൽ



കോട്ടയം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം പഞ്ചായത്തില്‍ കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ഇന്ന് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്.  കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K