26 September, 2022 08:43:49 AM


സിനിമാ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ അശോകൻ അന്തരിച്ചു



കൊച്ചി: പ്രസിദ്ധ സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ (60) കൊച്ചി  ലേക്ഷോർ ആശുപത്രിയിൽ അന്തരിച്ചു. സിംഗപ്പൂരിൽ നിന്നും എത്തി ഇവിടെ ചികിത്സയിലായിരുന്നു. 
  
അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത്  പതിറ്റാണ്ടുകൾക്ക് മുമ്പ്  പേരു ഉറപ്പിച്ച അദ്ദേഹം വർണ്ണം സിനിമയുടെ സംവിധായകനായിരുന്നു. അശോകൻ- താഹ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പിറവി കൊണ്ടു. ശശികുമാറിന്റെ അസിസ്റ്റൻറ് ആയി അദ്ദേഹത്തിൻറെ 35ൽ അധികം സിനിമകൾക്ക് സഹസംവിധായകനായി. 

പ്രവർത്തനങ്ങൾക്കായി ചെന്നൈയിൽ താമസമാക്കി.വിവാഹത്തിനു ശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ ബിസിനസ്സിൽ മുഖ്യശ്രദ്ധ പതിപ്പിച്ചു. ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന  ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു. സീത ഭാര്യ. ഗവേഷണ  വിദ്യാർത്ഥിയായ അഭിരാമി മകൾ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K