13 October, 2022 05:57:53 PM


എം ജി സര്‍വ്വകലാശാലയില്‍ വിവിധ ഒഴിവുകള്‍; വാക് ഇൻ ഇന്‍റർവ്യൂ 17ന്



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഇൻറർനാഷണൽ ആൻറ് ഇൻർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി (ഐ.ഐ.യു.സി.എൻ.എൻ)യുടെ ഗവേഷണ പ്രോജക്ടുകളിൽ ജൂനിയർ റിസർച്ച് (1), പോസ്റ്റ് ഡോക്ടറൽ (4) ഫെലോഷിപ്പുകൾക്കുള്ള  വാക്-ഇൻ-ഇൻറർവ്യൂ ഒക്ടോബർ 17ന് രാവിലെ 10 മുതൽ  നടക്കും.

പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ അന്ന് രാവിലെ 9.45ന് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ ഐ.ഐ.യു.സി.എൻ.എൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.  കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ (www.iiucnn.mgu.ac.in) ഈ- മെയിൽ cnnmgu@mgu.ac.in..

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഹോസ്റ്റലുകളിലേക്ക് കുക്ക്, സഹായി ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക്-ഇൻ ഇന്റർവ്യു ഒക്ടോബർ 17ന് രാവിലെ 11.30ന് നടക്കും. താല്പര്യമുള്ളവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ എ.ഡി.എ. 3 സെക്ഷനിൽ 17ന് രാവിലെ 10.30ന് എത്തണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K